തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിമർശനം വ്യാപകമായതോടെ അടിയന്തരയോഗം ചേർന്ന് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറിയും KSEB ചെയർമാനും യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി തരണം ചെയ്യാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. സ്വിച്ച് ഇട്ട പോലെ പ്രശ്നം പരിഹരിക്കാൻ ആവില്ല എന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തത്. പ്രതിഷേധം വിമർശകവും വ്യാപകമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
യോഗത്തിന് പിന്നാലെ ഇന്നും പവർകട്ട് ഉണ്ടാകുമെന്ന് അറിയിച്ച് കെഎസ്ഇബി വാർത്താക്കുറിപ്പ് ഇറക്കി. 6. 15 മുതൽ 12.45 വരെയാണ് നിയന്ത്രണം. 1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്. മധ്യപ്രദേശിൽ നിന്ന് ദിവസേന കൈമാറ്റ കരാറിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന 200 മെഗാ വാട്ട് വൈദ്യുതി ഇന്ന് ലഭിച്ചില്ല. ഇന്ന് കൂടുതൽ പ്രതിസന്ധിയാണ് നേരിടുന്നത്.
