ആർ ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി

insight kerala

തിരുവനന്തപുരം : ആർ ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി. ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ തനിക്കുള്ളൂ. രാജിക്കത്ത് നൽകേണ്ടത് കോർപ്പറേഷൻ സെക്രട്ടറിക്കാണ്. രാജിക്കലിച്ചാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷനും കൗൺസലിലും റിപ്പോർട്ട് ചെയ്യും. മേയർക്ക് രാജി നൽകിയാൽ അത് രാജിയായി കണക്കാക്കില്ല. ശ്രീലേഖ രാജിവച്ചതായി യാതൊരു വിവരവും മേയർ അറിയിച്ചിട്ടില്ല. ഔദ്യോഗികമായി
ശ്രീലേഖയുടെ രാജി നടന്നിട്ടില്ല. കൗൺസിലർ നേരിട്ടാണ് സെക്രട്ടറിക്ക് രാജി കത്ത് നൽകേണ്ടത്. കളക്ടർക്ക് നൽകിയാലും അത് ഔദ്യോഗിക രാജിയായി അംഗീകരിക്കപ്പെടില്ലെന്നും സെക്രട്ടറി മുഹമ്മദ് ഷാഫി വ്യക്തമാക്കി.

Share This Article