മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വി അബ്ദുറഹ്മാനെ പ്രതി ചേർത്തേക്കും

insight kerala

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതി ചേർത്തേക്കും . അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം. വഴിവിട്ട ഇടപെടലും മന്ത്രിയുടെ ഓഫീസിൽ ഉണ്ടായി. സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ സഹായം ചെയ്തുവെന്നും വിലയിരുത്തൽ.

മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. സദുദ്ദേശപരമായ ഇടപെടലെന്ന് വി അബ്ദുറഹ്മാൻ വിശദീകരിച്ചു.

“മെസ്സി വന്നാൽ കേരളത്തിൻ്റെ കായിക ഭാവിക്ക് തന്നെ ഗുണകരമാകുമെന്നായിരുന്നു സർക്കാരിൻറെ വിലയിരുത്തൽ. അതിനാലാണ് അർജൻറീന ടീമിനെ കൊണ്ടുവരാൻ ഇടപെടൽ നടത്തിയത്. സദുദ്ദേശപരമായ ഇടപെടൽ മാത്രമാണ് താൻ നടത്തിയിട്ടുള്ളതെന്നും വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ പാലിച്ചാണ് വിദേശയാത്ര നടത്തിയത്. തൻറെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടില്ലെന്നും വി അബ്ദുറഹ്മാൻ്റെ മൊഴി.മെസ്സിയുടെ പ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അബ്ദുറഹ്മാന്റെ മൊഴി എസ്.ഐ.ടി പരിശോധിക്കുന്നു. പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനം മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷമാകും.

Share This Article