നാലു മാസത്തിന് ശേഷം യുഡിഎഫിന് ക്ഷീണം; എൽഡിഎഫിന് നേട്ടം

insight kerala

വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ക്ഷീണം. യുഡിഎഫ് എംഎൽഎമാരുടെ രണ്ടു സീറ്റിൽ മുന്നണി തോറ്റു. സംസ്ഥാനത്താകെ 3 സീറ്റ് മുന്നണിക്ക് നഷ്ടമായപ്പോള്‍ എൽഡിഎഫിന് മൂന്നു സീറ്റിന്‍റെ നേട്ടമുണ്ടായി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുന്നണിക്ക് വിസ്മയമില്ല. 22 ൽ നിന്ന് 19 ആയി സീറ്റ് കുറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ നാലു മാസത്തെ പ്രവര്‍ത്തനത്തിന്‍റെ വിലയിരുത്തലാകുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി അടക്കം പ്രചാരണ വിഷയമാക്കി. പക്ഷേ യുഡിഎഫ് എംഎൽഎമാര്‍ പ്രതിനിധാനം ചെയ്തിരുന്ന വാര്‍ഡുകളിൽ ഉള്‍പ്പെടെ തോറ്റു. ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബിന്‍റെ ജില്ലാ പഞ്ചായത്തംഗമായിരുന്ന തൃക്കൊടിത്താനം എൽഎഡിഎഫ് തിരിച്ചു പിടിച്ചു. സുമേഷ് അച്യുതൻ പ്രതിനിധാനം ചെയ്തിരുന്ന ചിറ്റൂരിലെ പരുത്തിക്കാവിൽ നറുക്കെടുപ്പിലൂടെയെങ്കിലും നഷ്ടമായി.

മാനന്തവാടി എംഎൽഎ ഉഷാ വിജയന്‍റെ വാര്‍ഡിലും പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ് ലിയുടെ വാര്‍ഡിലും യുഡിഎഫ് ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. എംഎൽഎ രമ്യാ ഹരിദാസും ജില്ലാ പഞ്ചായത്തംഗവും തമ്മിലെ കയ്യാങ്കളി നാണക്കേടായ ചിറയിൻകീഴിൽ രണ്ടിടത്തും കോണ്‍ഗ്രസ് തോറ്റു. അ‍ഞ്ചു തെങ്ങ് ബ്ലോക്ക് ഡിവിഷനിലും മംഗലപുരം പഞ്ചായത്തിലുമാണ് തോറ്റത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എൽഡിഎഫിന് മൂന്നു സീറ്റിന്‍റെ നേട്ടം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി 7 സീറ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി 4 സീറ്റ് മുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. തെറ്റു തിരുത്തി തിരിച്ചുവരവിന് ശ്രമിക്കുന്ന സിപിഎമ്മിന്‍റെ നേതൃത്വത്തിലെ ഇടതു മുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇനി ബിജെപിയുടെ കാലമെന്ന് പാര്‍ട്ടി നേതാക്കള്‍  അവകാശപ്പെട്ട എങ്കിലും കാര്യമായി ചലനം ബിജെപിക്ക് ഉണ്ടാക്കാനായില്ല.

 

Share This Article