എട്ടുമാസം ശമ്പളം കുടിശികയായതിനെ തുടർന്ന് മാധ്യമം പത്രത്തിലെ ജീവനക്കാർ ഉത്രാട ദിനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കോഴിക്കോട് മുതലകുളത്ത് നടത്തിയ സമരം സിഐടിയു അഖിലേന്ത്യ സെക്രട്ടറി KN ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കുടിശിക നൽകിയില്ലെങ്കിൽ സെപ്തംമ്പർ 3 മുതൽ മാധ്യമം ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
