കത്തിയെരിഞ്ഞ് ജർമൻ നഗരങ്ങൾ: തെരുവുകളിൽ ഏറ്റുമുട്ടൽ, വ്യാപക അക്രമം; ജാഗ്രതയിൽ യൂറോപ്പ്

insight kerala

ബര്‍ലിന്‍∙ ജര്‍മനിയില്‍ ‘ജെൻ സി’ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ പ്രതിഷേധങ്ങള്‍ വലിയ തോതിലുള്ള അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും കലാശിച്ചു. രാജ്യത്തുടനീളമുള്ള 34 നഗരങ്ങളിലായി ഒരുലക്ഷത്തിയിരുപതിനായിരം യുവജനങ്ങള്‍ തെരുവിലിറങ്ങി.

പ്രതിഷേധത്തിന്റെ അവസാനത്തോടുകൂടി അക്രമികൾ രംഗം കയ്യേറുകയായിരുന്നു. പങ്കെടുക്കുമെന്നറിയിച്ച് ഓണ്‍ലൈന്‍വഴി ആകെ റജിസ്റ്റര്‍ ചെയ്തത് 1,60,000 ആയിരുന്നു. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച, ജീവിതച്ചെലവിലുണ്ടായ വര്‍ധനവ്, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക സുരക്ഷാ വെട്ടിക്കുറയ്ക്കലുകള്‍, നിര്‍ബന്ധിത സൈനിക സേവനത്തിലേക്കുള്ള മടക്കം എന്നിവയ്ക്കെതിരെയാണ് യുവജനങ്ങള്‍ സമരമുഖത്തിറങ്ങിയത്.

ജര്‍മനിയുടെ തലസ്ഥാന നഗരമായ ബർലിനിൽ കല്ലേറും പടക്ക ചാവേറുകളും അരങ്ങേറി. പൊലീസിനു നേരെ നടത്തിയ കല്ലേറിനെത്തുടര്‍ന്ന് ഡെമോ മുന്‍കൂട്ടി അവസാനിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. തെരുവോരങ്ങളില്‍ റോഡപകടങ്ങള്‍ സൃഷ്ടിച്ചും ട്രാം തടസ്സപ്പെടുത്തിയും വലിയ തോതിലുള്ള അസ്വസ്ഥതകളാണുണ്ടായത്. ഔദ്യോഗിക പ്രതിഷേധ റാലികള്‍ക്ക് പുറമേ, സ്വതന്ത്രമായി ഒത്തുകൂടിയ ഏകദേശം 3,000ത്തോളം വരുന്ന സംഘം പൊലീസിനു നേരെ മുട്ടകളും ബോട്ടിലുകളും എറിയുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.സംഭവത്തിൽ 30 പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൊളോണിൽ കത്തീഡ്രല്‍ പരിസരത്തും സമീപത്തെ തെരുവുകളിലും അക്രമികള്‍ ഇ സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിച്ച് ബാരിക്കേഡുകള്‍ തീര്‍ത്തു. പൊലീസിനു നേരെ ശക്തമായ പടക്കമേറും കുപ്പിയേറിയലുമുണ്ടായതിനെ തുടര്‍ന്ന് 200ഓളം പേരെ തടഞ്ഞുവയ്ക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Share This Article