എഴുത്തച്‌ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

insight kerala

തിരുവനന്തപുരം : ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്. സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത് . മലയാളത്തിലെ ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മേതിൽ രാധാകൃഷ്ണൻ. ഒരുപാട് തലമുറകൾ ആരാധിക്കുന്ന എഴുത്തുകാരനും വരും തലമുറയുടെയും എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2025 ൽ ഈ മലയാളി അന്താരാഷ്ട്ര പുരസ്കാരവും മാതൃഭൂമി സാഹിത്യപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article