പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയും കെ എസ് യു നേതാവ് ഫെനി നൈനാനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി ആർ . ആനന്ദ് നിർദേശം നൽകി. ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് ഒത്താശ ചെയ്തോ എന്നും പോലീസിന് വീഴ്ച്ച സംഭവിച്ചോ എന്നും പരിശോധിക്കും. ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചു എന്ന പരാതിയിൽ
ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ് അടൂർ പൊലീസ് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ ഉണ്ടായത്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആര്‍. ഭരണസ്വാധീനത്തിൽ തുടരന്വേഷണം അട്ടിമറിച്ചെന്നായിരുന്നു സിപിഎം ആരോപണം. പിന്നീട് സിപിഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്.
ശ്രീനാദേവി കുഞ്ഞമ്മ നടത്തിയ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
