പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധം

insight kerala

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്. ഡിവിഷൻ വിഭജനത്തിനെതിരെ കേരളത്തിലെ എംപിമാർ സമരം നടത്തേണ്ടത് ഡൽഹിയിൽ ആണെന്നും, മുഖ്യമന്ത്രി ഈ കാര്യത്തിൽ എങ്കിലും കേന്ദ്രസർക്കാറിന് മുന്നിൽ മുട്ടുമടക്കാതെ കേരളത്തിൻറെ ആവശ്യങ്ങൾ ഉന്നയിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി M. വിജിൻ എം.എൽ എ പറഞ്ഞു.
സർക്കാർ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ നടത്തുന്ന എല്ലാ വിധ നീക്കങ്ങൾക്കും DYFI ശക്തമായ പിന്തുണ നൽകും
മലബാറിൻ്റെ റെയിൽവേ വികസന സ്വപ്നങ്ങളെ തകർക്കുന്ന നിലപാടാണ് പാലക്കാട് ഡിവിഷൻ വിഭജനം എന്നും എം വിജിൻ പറഞ്ഞു. പാലക്കാട് ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് DYFI നടത്തിയ മാർച്ച്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് മുൻ വശം പോലീസ് തടഞ്ഞു.

കോഴിക്കോടും ഡിവൈഎഫ്ഐ പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും ഇതേ തുടർന്ന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലക്കാട്‌ ഡിവിഷൻ നിലനിർത്താനുള്ള പ്രതിഷേധത്തിന് കോൺഗ്രസ്‌ നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡി വൈ എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ദേവ് ഉൾപ്പെടെയുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

Share This Article