വാഷിങ്ടണിൽ ഡേർട്ടി ബോംബ് ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി യുഎസ്; കനത്ത ജാഗ്രതയിൽ അമേരിക്ക

insight kerala

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വാഷിങ്ടണിൽ ഡേർട്ടി ബോംബോ രാസായുധമോ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏഴ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്.

ആക്രമണത്തിന് ലക്ഷ്യമിടുന്ന വ്യക്തികളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഇറാൻ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആക്രമണ സാധ്യതകൾ വിലയിരുത്താനും പ്രതിരോധ നടപടികൾ ശക്തമാക്കാനും അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച യോഗം ചേർന്നു.

എന്താണ് ഡേർട്ടി ബോംബ് എന്നതും ശ്രദ്ധേയമാണ്. സാധാരണ സ്ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് വസ്തുക്കൾ ഉപയോഗിച്ച് വികിരണം പരത്തുന്ന ആയുധമാണിത്. ആണവബോംബിൽ നിന്ന് വ്യത്യസ്തമായ ഡേർട്ടി ബോംബ് വലിയ തോതിൽ ഭീതിയും മലിനീകരണവും സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, തങ്ങളുടെ രാജ്യത്ത് നിലവിൽ വ ഭീഷണികളൊന്നുമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എല്ലാ ഭീഷണികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.എന്നാൽ, അമേരിക്കയുടെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. രാസായുധങ്ങൾ ഉപയോഗിക്കുന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, സൈനിക സംഘർഷം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. വരും ആഴ്ചകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Share This Article