കൊച്ചി : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടക്കുന്നു. ഡിവൈഎഫ്ഐയും ബിജെപിയും ഇപ്പോൾ പോലീസ് സ്റ്റേഷനിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. നേരത്തെ AIYF ഉം പ്രതിഷേധിച്ചിരുന്നു. അല്പംമുമ്പാണ് മനപ്പൂർവമുള്ള നരഹത്യ വകുപ്പ് ചുമത്തിയത്. 17കാരൻറെ ജാമ്യം റദ്ദാക്കാനാണ് സാധ്യത. അറസ്റ്റ് ഉടൻ ഉണ്ടായേക്കും . കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജിനെതിരെ കേസെടുക്കും. 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രി അതൃപ്തി ഡിജിപിയെ അറിയിച്ചിരുന്നു. തുടർന്നാണ് അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്.
