ശബരിമല സ്വർണ്ണക്കൊള്ള; സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

insight kerala

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ അന്വേഷണ സംഘത്തലവന്‍ ദേവസ്വം ബെഞ്ചിന് മുന്നില്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും. സ്വര്‍ണ്ണപ്പാളികളുടെ അവസാന പരിശോധനാ ഫലം സംബന്ധിച്ച് എസ്‌ഐടി വിശദീകരിക്കും. കുറ്റപത്രം അനുസരിച്ച് പ്രതികളെ വിചാരണ ചെയ്യാന്‍ പ്രൊസിക്യൂഷന്‍ അനുമതി തേടിയോ എന്നതിലും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കും. ശബരമില സ്വര്‍ണ്ണക്കവര്‍ച്ച കേസുകളില്‍ അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് കുറ്റപത്രം നല്‍കുന്ന നടപടികളിലേക്ക് എസ്‌ഐടി കടക്കുന്നത്.കട്ടിളപ്പാളി കേസില്‍ കുറ്റപത്രം നല്‍കിയോ എന്നതിലും എസ്‌ഐടി മറുപടി നല്‍കും.

Share This Article