വിജിലൻസ് അന്വേഷണം നടത്താനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പി പി ദിവ്യ.
“ഉപ്പ് തിന്നവർ വെള്ളം കുടിക്കും.
ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും! വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കട്ടെ. സത്യങ്ങൾ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല.”
“എന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയ്യാറാണ്.”
Fb പോസ്റ്റിലാണ് ദിവ്യയുടെ പ്രതികരണം

