ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി ചുമതലയേറ്റു; പ്രതിപക്ഷം പങ്കെടുത്തില്ല

insight kerala

കേരളത്തിന്റെ 29മത്തെ ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേറ്റു. ലോക് ഭവനിൽ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി. സ്പീക്കർ, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.

സിക്കിമിലെ ഗവർണർ പദവിയിൽ നിന്നാണ് ഓം പ്രകാശ് മാഥുർ കേരള ഗവർണർ ആകുന്നത്. സിക്കിം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാനിൽ നിന്നുള്ള ബിജെപി ആർഎസ്എസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍.

Share This Article