പ്രവാസി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽയൂട്യൂബർ ഖാദർ കരിപ്പൊടി കാസർകോട് ടൗൺ പോലീസിൽ കീഴടങ്ങി

insight kerala

പ്രവാസി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ
യൂട്യൂബർ ഖാദർ കരിപ്പൊടി കാസർകോട് ടൗൺ പോലീസിൽ കീഴടങ്ങി. ഇയാളുടെ
മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു,
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു,
ഖാദർ കരിപ്പൊടി നാല് മാസമായി ഒളിവിലായിരുന്നു.

പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ ആക്രമിച്ച സംഭവത്തില്‍ ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെയും കാസര്‍കോട് ടൗണ്ട പൊലീസ് കേസെടുത്തിരുന്നു. ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. അബ്ദുല്‍ അഹദിന് മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഖാദര്‍ കരിപ്പൊടിയും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും അഹദ് പരാതിപ്പെട്ടിരുന്നു. ഖാദര്‍ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്നാണ് വിവരം. ഇതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തിരിച്ചടി വിളിച്ചുവരുത്തിയത്. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article