പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ മരിച്ച നിലയിൽ; മരിച്ചത് കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുക കൊല്ലംകോട് സ്വദേശി ശ്രീനിവാസൻ, ഇയാൾ ക്ഷയരോഗ ബാധിതനായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം . ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ശ്രീനിവാസൻ പരോളിന് പോയി മടങ്ങിയെത്തിയത്.
