സിപിഎം നേതാവും എൽഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറുമായ കെ പി സഹദേവൻഅന്തരിച്ചു. വർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്.സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ കണ്ണൂർ എകെജി മന്ദിരത്തിലും,കാക്കട്ടെ വസതിയിലും പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 4 മണിയോടുകൂടി പയ്യാമ്പലത്ത് സംസ്കരിക്കും
