അഗസ്ത്യത്തിൽകളരി വിദ്യാരംഭം:

insight kerala

തിരുവനന്തപുരത്ത് ഡോ മഹേഷ് ഗുരുക്കൾ നേത്യത്വം നൽകുന്ന നേമത്തെ പ്രശസ്തമായ അഗസ്ത്യം കളരിയിലും  മ്യൂസിയം ഗോൾഫ് ക്ലബ്ബ്, കഴക്കൂട്ടം, മലയിൻകീഴ്  സെന്ററുകളിലും  കളരി വിദ്യാരംഭത്തിന് അവസരമൊരുക്കിയിട്ടുണ്ട്.
21 ന് രാവിലെ 7 മണി മുതലാണ് കളരി വിദ്യാരംഭം.

ശരീരവും മനസ്സും ഒരുമിച്ച് വിദ്യയായി മാറുന്ന മറ്റൊരു വിദ്യാരംഭമാണ് കളരിയിലേത്. കളരിപ്പയറ്റിൽ ചുവടുവയ്പ്പ്  വെറും അഭ്യാസമല്ല, ഗുരു-ശിഷ്യ പരമ്പരയിൽ, മണ്ണിനെ തൊട്ടുവണങ്ങി, ദേഹത്തെത്തന്നെ ആദ്യഗ്രന്ഥമാക്കുന്നതിന്റെ തുടക്കമാണ്.

അഗസ്ത്യം കളരിയിൽ ഏത് പ്രായത്തിൽപ്പെട്ടവർക്കും കളരി പരിശീലനത്തിന് അവസരമുണ്ട്. ആരോഗ്യകരമായ ജീവിതത്തിനും ആത്മവിശ്വാസത്തിനും കളരി എന്ന സന്ദേശമാണ് അഗസ്ത്യം ഉയർത്തുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article