കോഴിക്കോട് : വഖഫ് ബോർഡിൽ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന് സമസ്ത AP വിഭാഗം തീരുമാനിച്ച പ്രതിഷേധ പരിപാടികൾ മാറ്റി വെച്ചു എന്ന് AP വിഭാഗം നേതാക്കൾ.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സം ഷുദ്ദീനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു സമസ്ത AP സംസ്ഥാന നേതാക്കളുടെ പ്രതികരണം.
വഖഫ് ബോർഡിൽ പ്രാതിനിത്യം ലഭിക്കുമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ പിൻവലിച്ചതെന്നും, സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും സമസ്ത AP വിഭാഗം.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കട്ടെ എന്നും, വിട്ടുവീഴ്ചക്ക് തങ്ങൾ തയ്യാറാണെന്നും സമസ്ത AP വിഭാഗം നേതാക്കൾ വ്യക്തമാക്കി
വഖഫ് ബോർഡ്; AP വിഭാഗം തീരുമാനിച്ച പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചു
