പത്തനംതിട്ട : പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് നാടോടി സ്ത്രീയെ കണ്ടെത്തുന്നത്. 2023 ഓഗസ്റ്റ് 6നാണ് കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തുന്നത്. പുളിക്കീഴിലാണ് സംഭവം നടന്നത്.
കഴിഞ്ഞദിവസം പാലക്കാട് പോലീസിനെ ലഭിച്ച രഹസ്യ വിവരമാണ് സംഭവത്തിൽ വഴിത്തിരിവായത്. sc പ്രമോട്ടർ വഴിയാണ് പാലക്കാട് പോലീസിൽ ഇത്തരത്തിൽ ഒരു വിവരം എത്തുന്നത്. തുടർന്ന് തിരുവല്ല പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഈ കേസിൽ വ്യക്തത വന്നത്
കാമുകനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്. അമ്മയും കാമുകനും ഒരുമിച്ചുള്ള സമയത്ത് കുഞ്ഞു കരയുന്നത് ശല്യമായതിനെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് നാടോടി സ്ത്രീ മൊഴി നൽകിയിരിക്കുന്നത്.

