കൻ്റോൺമെൻ്റ് SHOയ്ക്കെതിരെ അച്ചടക്ക നടപടിക്ക് കമ്മീഷണറുടെ ശുപാർശ

insight kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ ഫെയ്സ്ബുക്കിൽ മോശം പരാമർശം നടത്തിയ കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ. കമ്മീഷണർ ആണ് റിപോർട്ട് നൽകിയിരിക്കുന്നത്. കസംഭവത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസ് യൂണിഫോമിൽ ഇരിക്കെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയുടെ റിപ്പോർട്ടിലെ പരാമർശം. പെട്ടെന്നുണ്ടായ പ്രകോപനമാണ് ഫെയ്സ്ബുക്ക് പോസ്റ്റിന് കാരണമെന്നാണ് സതീഷ് കുമാറിന്റെ വിശദീകരണം.

Share This Article