“നിക്ഷേപകരെ ഇങ്ങോട്ട്” സരൾ കേരള ബിൽ ഇന്ന് നിയമസഭയിൽ

insight kerala

തിരുവനന്തപുരം: സരൾ കേരള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
ഇന്നലെ ചേർന്ന മന്ത്രിസഭായോഗം സരൾ കേരള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു
സംസ്ഥാനത്ത് സുഗമമായ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, നിക്ഷേപങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും വർഗങ്ങളും കൃത്യസമയത്ത് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വന്‍ ഡോക്കുമെന്റ് എന്നതിന്റെ അടിസ്ഥാനത്തിൽ എല്ലാ അനുമതികളും നൽകാൻ സിംഗിൾ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ ഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്

Share This Article