കൊച്ചി : മാസപ്പടി കേസിൽ പിണറായി വിജയന് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതിയില്ലെന്ന് കോടതി. സിംഗിൾ ബെഞ്ചിന്റെ ഹർജിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ കോടതി പരിഗണിക്കില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്ന് കോടതി.
സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് അനുമതി തേടിയാണ് പിണറായി വിജയന് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പിണറായി വിജയന് പുറമെ, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.
