“അധികാരം നഷ്ടപ്പെട്ട മനോരോഗത്തിനാണ് മരുന്നില്ലാത്തത്”; പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി

insight kerala

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ മരുന്നു ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധിയിൽ നിയമസഭയിൽ ഭരണപ്രതിപക്ഷ വാക്പോര്. ആരോഗ്യ മേഖല വെന്റിലേറ്ററിൽ നിന്നും കൂട്ടത്തോടെയുള്ള സ്ഥലംമാറ്റവും പിരിച്ചുവിടലും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായും പ്രതിപക്ഷം . വൻകിട കോർപ്പറേറ്റുകൾക്ക് ആരോഗ്യ മേഖലയെ അടിയറവ് വെക്കാനുള്ള നീക്കമെന്നും ആരോഗ്യ മേഖലയുടെ വിളക്ക് അണയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം പറയുന്നത് ഊതിവീർപ്പിച്ച കണക്കുകൾ ആണെന്നും യാതൊരു പ്രതിസന്ധിയും ഇല്ല എന്നും ആരോഗ്യമന്ത്രി. അധികാരം നഷ്ടപ്പെട്ട മനോരോഗത്തിനാണ് മരുന്നില്ലാത്തതെന്നും ആരോഗ്യമന്ത്രിയുടെ പരിഹാസം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ജീവൻ രക്ഷാ മരുന്നുകൾ പോലും കിട്ടാതാകുകയും ചികിത്സാ പിഴവുകൾ നിരന്തരം സംഭവിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് ആരോഗ്യ മേഖല കടന്നു പോകുന്നതെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിലെന്നും
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രമേയം അവതരിപ്പിച്ച അഴീക്കോട് എംഎൽഎ കെ വി സുമേഷ് ആവശ്യപ്പെട്ടു.

മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി കെ മുരളീധരൻ പ്രതിപക്ഷത്തിന് നേരെ പൊട്ടിത്തെറിച്ചു. എല്ലാം ഊതി വീർപ്പിച്ച കണക്കുകൾ എന്നും പ്രതിസന്ധി ഉണ്ടെങ്കിൽ അതിൻ്റെ കാരണക്കാർ കഴിഞ്ഞ സർക്കാർ ആണെന്നും വിമർശനം. കോടികളുടെ കുടിശ്ശിക മരുന്നു കമ്പനികൾക്ക് നൽകാനുണ്ടെന്നും മന്ത്രി. മരുന്നു ക്ഷാമം പരിഹരിച്ചിട്ടുണ്ടെന്നും അധികാരം നഷ്ടപ്പെട്ട മനോരോഗത്തിന് മാത്രമാണ് ഇപ്പോൾ മരുന്ന് ഇല്ലാത്തതെന്നും ആരോഗ്യമന്ത്രി പരിഹസിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആരോഗ്യമന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭയിൽ ബഹളം ഉണ്ടായി. വൻകിട കോർപ്പറേറ്റുകൾക്ക് ആരോഗ്യ മേഖലയെ അടിയറവ് വയ്ക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് തുടർന്ന് പ്രതിപക്ഷം വോക്കൗട്ട് നടത്തി

Share This Article