ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

insight kerala

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. എൽഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കും. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുക. നാളെ സഭ ചേരുമ്പോൾ മുഖ്യമന്ത്രി വിഷയം ഉന്നയിച്ച് ഔദ്യോഗികമായി പ്രമേയം അവതരിപ്പിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഒരു നിയമസഭ ഇത്തരം പ്രമേയം അവതരിപ്പിക്കുന്നത് ആദ്യം ആയിട്ടായിരിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെയാണ് സംസ്ഥാന സർക്കാർ ഈ നിർണായക നടപടി സ്വീകരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്ത് ശക്തമായി തുടരുകയാണ്. വിവിധ സംഘടനകള്‍ പലയിടങ്ങളിലായി നടത്തിയ പ്രതിഷേധങ്ങളെ ഡൽഹി പൊലീസ് ക്രൂരമായി നേരിടുകയാണ്.

Share This Article