ഇടുക്കി ജില്ലയിൽ ഇന്ന് വൈകിട്ട് നാലിനും എട്ടിനും ഇടയിൽ അടിമാലി, ഇടമലക്കുടി, തൊടുപുഴ ഭാഗങ്ങളിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ഈ സാഹചര്യത്തിൽ വിനോദ സഞ്ചാരികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.
മൂന്നാർ – അടിമാലി റൂട്ടിൽ റോഡരികിലും വെള്ളച്ചാട്ടങ്ങൾക്ക് സമീപവും വിനോദ സഞ്ചാരികൾ നിൽക്കരുത്. വെള്ളച്ചാട്ടങ്ങൾക്ക് സമീപമുള്ള അപകട സാധ്യത മേഖലകളിൽ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യരുത്.
ഇന്ന് വൈകിട്ട് മൂന്നു മുതൽ രാത്രി 10 വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യമുണ്ടായാൽ ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ഇറങ്ങാനോ പാടുള്ളതല്ല.
ഇടുക്കിയിൽ വൈകിട്ട് മുതൽ രാത്രി വരെ അതിതീവ്രമായ മഴ മുന്നറിയിപ്പ്
