കോട്ടയം: സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി 6 പേർക്ക് പരിക്ക്. കോട്ടയം ചന്തക്കവലയിൽ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കോട്ടയം – ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് പറ്റിയവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലുപേരെ കോട്ടയം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബസിൽ നിന്നും ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. അപകടത്തെ തുടർന്ന് ടൗണിൽ വലിയ ഗതാഗതക്കുരുക്കുമുണ്ടായി.
