എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്

insight kerala

വ്യാജ ഒപ്പ് ആരോപണത്തിൽ തിരുവനന്തപുരംകോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്. ആരോപണം പിൻവലിക്കണം എന്നാണ് ആവശ്യം. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. ബി.ജെ.പി വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ പങ്കെടുക്കാതിരുന്ന കൗൺസിൽ യോഗത്തിലെ മിനിറ്റ്സിൽ ഒപ്പ് വ്യാജമായിഇട്ടിത് മേയറാണെന്നായിരുന്നു ദീപക്കിന്റെ ആരോപണം. ഇതു സംബന്ധിച്ച് ദീപക് നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് മേയർ വി.വി രാജേഷിനെ ഒന്നാം പ്രതിയും അർ സുഗതൻ രണ്ടാം പ്രതിയും കോർപ റേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമായി എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share This Article