തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തകളോട് പ്രതികരിച്ച് ആർ. ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി വരുന്ന ഞായറാഴ്ച വരെ കാത്തിരിക്കണമെന്നാണ് ശ്രീലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 30-നാണ് സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന് കാണിച്ച് ആർ. ശ്രീലേഖ മേയർ വി.വി. രാജേഷിന് കത്ത് നൽകിയത്. ശാസ്തമംഗലത്തെ കൗൺസിലർ അറിയിപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇക്കാര്യം പുറത്തുവിട്ടതെങ്കിലും പിന്നീട് സന്ദേശം പിൻവലിക്കുകയായിരുന്നു…
