ഇടുക്കി നെടുങ്കണ്ടത്ത് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. ഉടുമ്പൻചോല സ്വദേശി ബാലമുരുകനാണ് അറസ്റ്റിലായത്.
നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴായിരുന്നു പ്രതി ഓടിയത്.
അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ഓടിരക്ഷപ്പെട്ട പ്രതിയെ 15 മിനിറ്റിനുള്ളിൽ പൊലീസ് പിടികൂടി.
കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ; അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി
