തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചിൽ യുദ്ധക്കളമായി തലസ്ഥാനം. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. തീപ്പന്തമെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർ കല്ലും കുപ്പിയും എറിഞ്ഞു. തീപ്പന്തം തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ പോലീസ് പ്രവേശിച്ചു. ഹോസ്റ്റലിനുള്ളിൽ പോലീസിൽ ലാത്തി ചാർജ് നടത്തുന്നു.
