ശബരിമല കട മുറി ലേല വിവരം പുറത്ത് പോയ സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. ഹെഡ് ക്ലാർക്ക് റജിമോനെ സസ്‌പെൻഡ് ചെയ്തു.. കൂടുതൽ പേരുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ് എന്നും കുത്തക ലേലരീതി മാറണമെന്നും ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു… ശബരിമലയിലെ മെറ്റൽ സ്ക്രാപ്പുകൾ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു..
“ഇ ഓപ്ഷനിലേക്ക് പോകുന്നത് സുതാര്യത വരുത്താൻ വേണ്ടിയാണ്. എന്നാൽ അത് ലീക് ആയി. വിജിലൻസ് അന്വേഷിച്ച് വിവരങ്ങൾ നൽകി. റെജി മോൻ എന്ന ആളുടെ കയ്യിൽ നിന്നുമാണ് വിവരങ്ങൾ ചോർന്നത്. അയാളെ സസ്പെൻഡ് ചെയ്തു. കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. ശബരിമലയിലെ മെറ്റൽ സ്ക്രാപ്പ് വളരെ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്യുന്ന സാഹചര്യം ഉണ്ടായി. അതുകൊണ്ട് ആ ലേലം റദ്ദാക്കി. ഇനി ക്ലീൻ കേരള കമ്പനിക്ക് കൊടുക്കും. തങ്ങൾ അല്ലാതെ മറ്റാരും വേണ്ട എന്ന ചിന്താഗതി ഉള്ളവർ ഉണ്ട്. ” ; ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
