ഡോ. എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ; ജി ദേവരാജൻ ഡൽഹിയിൽ പ്രത്യേക പ്രതിനിധി

insight kerala

ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷനായി മുന്‍മന്ത്രി ഡോ.എം.കെ.മുനീറിനെ നിയമിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭരണ നിര്‍വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാര്‍ശകള്‍ നല്‍കുകയാണ് കമ്മിഷന്‍റെ ചുമതല. ക്യാബിനറ്റ് റാങ്കോടെയാണ് പദവി . ഫോർവേഡ് ബ്ലോക്കിൻ്റെ ജി ദേവരാജൻ ഡൽഹിയിൽ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.

ഭരണ പരിഷ്‌കാര കമ്മിഷൻ്റെ മുന്‍ അധ്യക്ഷന്‍   വി.എസ്.അച്യുതാനന്ദനായിരുന്നു. 2021 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം  പദവി ഒഴിയുകയായിരുന്നു. 

Share This Article