തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജും പരിസരവും യുദ്ധക്കളമായി മാറി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിനു നേരെ കല്ലെറിഞ്ഞതാണ് പ്രതിഷേധത്തിന് തുടക്കം. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ പോലീസ് പ്രവേശിച്ചു. വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തി. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു. ലാത്തിച്ചാർജിൽ ചോര ഒലിപ്പിച്ച് വിദ്യാർത്ഥികൾ.
രണ്ടു പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പോലീസിനെ കയറ്റിവിടാതെ വിദ്യാർഥികൾ. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. യൂത്ത്കോൺഗ്രസ് പ്രകോപനവുമായി വന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. പോലീസ് നിരവധി തവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
