റിസോർട്ടിൽ പെൺകുട്ടിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

insight kerala

പത്തനംതിട്ട : കോഴഞ്ചേരിയിലെ മാരാമൺ റിസോർട്ടിൽ പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റായ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി 20 കാരി ദിൽഷ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പകൽ റിസോർട്ടിലെത്തിയ ജിത്തുവും ദിൽഷയും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് യുവാവ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ദിൽഷയെ കുത്തുകയുമായിരുന്നു.
​കേസിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.

Share This Article