വിസ തട്ടിപ്പിൽ 300 ഓളം പേർ ഇര ആയിട്ടുണ്ടെന്ന് കണ്ടെത്തൽ; പാർവതി മായയെ ഇന്ന് കോടതിയിൽ ഹാജരാക്കും

insight kerala

ആംസ്റ്റര്‍ ഓവര്‍ സീസിനെതിരായ വിസ തട്ടിപ്പിൽ 300 ഓളം പേർ ഇര ആയിട്ടുണ്ടെന്ന് കണ്ടെത്തൽ. പ്രതി പാര്‍വതി മായ ആസൂത്രിതമായ തട്ടിപ്പ് ആണ് നടത്തി വന്നിരുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഇവർ വിദേശത്തേക്ക് കടത്തി. വിദേശത്ത് ക്രിപ്റ്റോ ഇടപാടിലൂടെയും ഇവർ പണം സമാഹരിച്ചിട്ടുണ്ട്. പാർവതി മായ അറസ്റ്റിലായ പശ്ചാത്തലത്തില്‍ കൂടുതല്‍ പരാതികളെത്തുമെന്ന
പ്രതീക്ഷയിലാണ് പൊലീസ്. പാര്‍വതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് മായ പിടിയിലായത്. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആർ. പാലാരിവട്ടത്ത് രജിസ്റ്റർചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്.

കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശരാജ്യങ്ങളിലും ശാഖകളുള്ള ഏജൻസിയാണ് ആംസ്റ്റർ. സമാനമായ രണ്ട് തട്ടിപ്പ് കേസുകളിലെയും പ്രതിയാണ് പാർവതി മായ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article