സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ 5 മണി മുതൽ മദ്യവിൽപ്പന; ബാർ പൂട്ടിച്ചു

insight kerala

കോട്ടയം : സ്വാതന്ത്ര്യ ദിനത്തിൽ സമയം തെറ്റിച്ചു തുറന്ന ബാർ ഹോട്ടൽ എക്സൈസ് സംഘം അടച്ചുപൂട്ടി. കോട്ടയം മണർകാട് പ്രവർത്തിക്കുന്ന രാജ് റീജന്റ് എന്ന ബാറാണ് പുലർച്ചെ അഞ്ചുമണി മുതൽ തുറന്നു പ്രവർത്തിച്ചത്. കെ.കെ റോഡിൽ മണർകാട് കവലയ്ക്ക് സമീപമാണ് ബാർ പ്രവർത്തിക്കുന്നത്. സ്വാതന്ത്രദിനത്തിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾക്ക് അവധിയായ സാഹചര്യത്തിലാണ് ബാർ പുലർച്ചെ മുതൽ തുറന്നത്. സമയം തെറ്റിച്ച് ബാർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് രാവിലെ എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും എക്‌സൈസ് വിജിലൻസ് സംഘവും ചേർന്നു നടത്തിയ പരിശോധനയെ തുടർന്ന് ബാർ അടച്ചു പൂട്ടി. ബാറിന്റെ ലൈസൻസും താല്കാലികമായി റദ്ദ് ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു.

Share This Article