പോസ്റ്റുകൾ നീക്കിയത് രാഷ്ട്രീയ പ്രേരിതമല്ല; വിശദീകരണവുമായി മെറ്റ

insight kerala

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മെറ്റ.. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും രാഷ്ട്രീയ നിർദേശപ്രകാരമല്ലെന്നും സാങ്കേതിക പിഴവാണെന്നും മെറ്റ അറിയിച്ചു. സംഭവത്തിൽ കേരള പോലീസിന്റെ സൈബർ വിഭാഗം കമ്പനിയോട് വിശദീകരണം തേടിയിരുന്നു

മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് വിശദീകരണം തേടിയതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും രാഷ്ട്രീയ നിർദേശപ്രകാരമല്ലെന്നും, മറിച്ച് കമ്പനിയുടെ എഐ സോഫ്റ്റ്‌വെയർ അപ്ഡേഷനിടെ സംഭവിച്ച സാങ്കേതികപ്പിഴവ് മാത്രമാണെന്നുമാണ് മെറ്റ വ്യക്തമാക്കിയത്. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്. കേരളത്തിൽ മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഉള്ളടക്കങ്ങൾ തടയപ്പെട്ടിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി . സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും ഇതിനോടകം പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു..

മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്റുകൾ അപ്രത്യക്ഷമായത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു..

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article