വിദ്യാർഥികളുടെ എന്‍‌റോള്‍മെന്‍റ് വിലക്കിയ സംഭവം; മാപ്പു പറ‍ഞ്ഞ് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍

insight kerala

ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻഎഎൽഎസ്എആർ) വിദ്യാർഥികളുടെ എന്‍‌റോള്‍മെന്‍റ് വിലക്കിയതില്‍ ക്ഷമാപണവുമായി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍. വിദ്യാർഥികളുടെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ  എന്‍‌റോള്‍മെന്‍റ് വിലക്കാനായിരുന്നു ബാര്‍ കൗണ്‍സില്‍ നിര്‍ദേശം. 

ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ നടപടിയുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളെ തുടർന്നാണ് വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെയും ഏകോപിപ്പിച്ചവരെയും തിരിച്ചറിഞ്ഞ് വിശദമായ റിപ്പോർട്ട് നൽകാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 2026ൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ അഭിഭാഷകരായി എൻട്രോൾ ചെയ്യരുതെന്നായിരുന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. പിന്നീട് ഇത് പിന്‍വലിച്ചിരുന്നു. 

യുവാക്കള്‍ ബാര്‍ കൗണ്‍സില്‍ ചെയർമാന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്യണമെന്നും ഉത്തരവ് പിൻവലിച്ച് മാപ്പ് പറയണമെന്നും കോക്റോച്ച് ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞില്ലെങ്കില്‍ പ്രതിഷേധങ്ങൾ നേരിടാൻ തയ്യാറാകണമെന്നും സിജെപി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ചെയര്‍മാന്‍റെ മാപ്പു പറച്ചില്‍. ഭൂരിഭാഗം വിദ്യാർഥികളും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്നാണ് നേരത്തെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article