ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ

insight kerala

ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ. സംസ്ഥാനം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്‍റെ പേര് തെരഞ്ഞെടുത്തത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി ഇ ഒ ആയിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ എ കൗശികനെയാണ് സി ഇ ഒ ആയി നിയമിച്ചത്. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം.

Share This Article