കൊച്ചി: കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിസി സിസാ തോമസ് കോടതിയിൽ ഹജ്ജ് നൽകിയത്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മതിയായ ഹാജർ ഇല്ല എന്നാണ് വി സി ചൂണ്ടിക്കാട്ടുന്നത്.
വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു.
കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളാണ് സമരം ചെയ്തതിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നു നൽകണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്നലെയാണ് ഹൈക്കോടതി അതിന് അനുവദിച്ച സമയം. എന്നാൽ, സൈറ്റ് തുറന്നു നൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാല വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർ നടപടി ആവശ്യപ്പെട്ട് കാലടി പൊലീസിലും പരാതി നൽകി.

