കാലടി സംസ്‌കൃത സർവ്വകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക്

insight kerala

കൊച്ചി : കാലടി സംസ്‌കൃത സർവ്വകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക്. നാളെ മുതൽ സമരം ആരംഭിക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഫീസ് അടക്കാൻ ചെന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് അധികാരികൾ പറഞ്ഞതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനെതിരെ കോടതി അലക്ഷ്യ ഹർജി സമർപ്പിക്കും. വിവാദമായ നാടകം ഈ മാസം നാലാം തീയതി സെക്രട്ടറിയേറ്റിനു മുന്നിൽ അവതരിപ്പിക്കാനാണ് നീക്കം. 16 വിദ്യാർഥികൾക്ക് എതിരെ മതിയായ തെളിവ് ഇല്ല എന്നാണ് അന്വേഷണ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നതെന്ന് എന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് പറഞ്ഞു. സിസ തോമസ് അന്വേഷണത്തിൽ ഇടപെട്ടു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ആളാണ് സിസ തോമസ്‌ എന്നും ശിവപ്രസാദ് പ്രതികരിച്ചു.

Share This Article