ചേരാനല്ലൂർ ; തെളിവ് നശിപ്പിച്ചത് ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന് കുടുംബം

insight kerala

കൊച്ചി : ചേരാനല്ലൂർ അപകടത്തിൽ ജഡ്ജിക്കെതിരെ പരാതി നൽകി ജയബാലകൃഷ്ണന്റെ കുടുംബം. തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരെ പ്രത്യേകം അന്വേഷണം നടത്തണം എന്നാണ് ആവശ്യം. ജഡ്ജിയുടെ ഭാഗത്ത്‌ നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നതായാണ് പരാതി.സിറ്റി പോലിസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. ജഡ്ജിയുടെ ഭാഗത്ത്‌ നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നെന്ന് സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അമിതവേഗതയില്‍ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിലിടിച്ചത്. അപകടത്തില്‍ ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share This Article