തിരുവനന്തപുരം : വട്ടപ്പാറയിൽ ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവറെ കാണാതായി.
ഓട്ടോഡ്രൈവറായ വിദ്യാധരനെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു. മരത്തിന്റെ വേരിൽ പിടിച്ചു കിടന്ന ഇയാളുടെ ഭാര്യയെ രക്ഷപെടുത്തി.
ഫയർഫോഴ്സും സ്കൂബ സംഘവുമാണ് തെരച്ചിൽ നടത്തുന്നത്
വൈകുന്നേരം പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം.
ചെറിയ കൈത്തോട് വലിയ അളവിൽ വെള്ളം നിറഞ്ഞ് റോഡും തോടും ഒന്നായി കിടക്കുന്ന അവസ്ഥയിലായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
തിരുവനന്തപുരം വട്ടപ്പാറയിൽ ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി
