“സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞ ആളാണ് ഗണേഷ് കുമാർ” ; ജി സുകുമാരൻ നായർ

insight kerala


കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി ജി സുകുമാരൻ നായർ. ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള ആളാണ് ഗണേഷ്. എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിടേണ്ടി വന്നാൽ വൈകുന്നേരം അല്ല രാത്രിയിൽ ആയാൽ പോലും ചെയ്യും. എൻഎസ്എസിൽ ജനാധിപത്യപരമായല്ല തീരുമാനങ്ങൾ എടുത്തിട്ടുള്ളതെങ്കിൽ ഗണേഷ് കേസ് കൊടുക്കട്ടെ. അറിയില്ല ഒരു നിയമനവും എൻഎസ്എസിൽ നടത്തിയിട്ടില്ല. എൻഎസ്എസിനെ തകർക്കാൻ നടത്തുന്നവരുടെ വാലായി ഗണേഷ് മാറി. കാണാൻ വരുന്നവരുടെ മുഖത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി നോക്കുന്നില്ല എന്ന് ഇപ്പോഴാണോ അദ്ദേഹത്തിന് തോന്നിയത്? താൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു ഘട്ടത്തിലും മാറ്റി പറഞ്ഞിട്ടില്ല. കഴിയുമെങ്കിൽ കേരളത്തിൽ കൂടുതൽ പത്മകഫേകൾ തുടങ്ങുമെന്നും സുകുമാരൻ പറഞ്ഞു.

Share This Article