എൻ ചന്ദ്രശേഖരൻ്റെ രാജി ; ടാറ്റാ ഗ്രൂപ്പിൻ്റെ ഓഹരി കൂപ്പുകുത്തി

insight kerala

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍ തിരിച്ചടി. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ടാറ്റയില്‍ തുടരില്ലെന്ന് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചതോടെ ടിസിഎസ്, ടൈറ്റന്‍ തുടങ്ങിയ ടാറ്റയുടെ പ്രധാന ഓഹരികള്‍ക്കെല്ലാം കനത്ത ഇടിവാണ് നേരിട്ടത്. നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവയില്‍ ടാറ്റയുടെ ഓഹരികളാണ് മുന്നില്‍.

Contents

ടാറ്റ സ്റ്റീല്‍: 1.13% ഇടിവ്. ടാറ്റാ ടെക്‌നോളജീസ്, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്: ഒരു ശതമാനത്തോളം ഇടിവ്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്: 1.6% ഇടിവ്. ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഓഹരി മൂല്യം 4.55 ശതമാനം ഇടിഞ്ഞ് 2,336.90 രൂപയിലെത്തി (ഏകദേശം 5 ശതമാനത്തോളം ഇടിവ്).

Share This Article