മെസ്സി വിവാദത്തിൽ അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പ്രതികരിച്ചു. മെസിയെ കൊണ്ടുവരുന്ന കാര്യത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടീമീനെ കൊണ്ട് വരാൻ ശ്രമം നടന്നിരുന്നു. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബാക്കി കാര്യങ്ങൾ അന്നത്തെ കായിക മന്ത്രി വിശദീകരിക്കും എന്നാണ് പിണറായി വിജയൻ പറഞ്ഞത്.
