ടി ജി മോഹൻദാസിനെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ വാങ്ങില്ല

insight kerala

തിരുവനന്തപുരം: ഡൽഹിയിൽ സിജെപി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസിനെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. കൊച്ചിയിൽ നിന്ന് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ പുലർച്ചെ ഒന്നരയോട് കൂടിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. നിലവിൽ തിരുവനന്തപുരം സൈബർ പോലീസിൻ്റെ കസ്റ്റഡിയിലാണ് അദ്ദേഹം. പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങില്ല. കൂടുതൽ ചോദ്യം ചെയ്യുകയോ തെളിവെടുപ്പ് നടത്തുകയോ വേണ്ടതില്ല എന്നാണ് പൊലീസിന്റെ നിലപാട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. മോഹൻദാസിൻ്റെ പ്രായവും കണക്കിലെടുക്കുന്നുണ്ട്.

അതേസമയം ഇന്നലെ കൊച്ചിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തപ്പോഴും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും ബിജെപി, ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയിരുന്നു. അനുകൂല മുദ്രാവാക്യവുമായി പ്രവർത്തകർ രംഗത്തെത്തി. പ്രവർത്തകരെ മാറ്റിനിർത്തി മോഹൻദാസിനെ കൊണ്ടുവരാൻ പോലീസ് പണിപ്പെട്ടു. സമാന സാഹചര്യം തിരുവനന്തപുരത്തും പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്.

Share This Article