ഇ ഡി ആക്രമണം; SFI നേതാവ് പിടിയിൽ; ആദർശ് പിടിയിലായത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

insight kerala

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിലായി. 27 മത്തെ പ്രതി ആദർശ് ആണ് പിടിയിലായത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് സന്തോഷ് പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റിലായത്. എസ്എഫ്ഐയുടെ ചാല ഏരിയ കമ്മിറ്റി അംഗമാണ് ആദർശ് . ഇഡി ഉദ്യോഗസ്ഥരുടെ വാഹനവും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ആദർശ് , പാളയം സന്തോഷ് എന്നീ രണ്ട് പ്രതികൾ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇവർ രണ്ടുപേരെയും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. ഇപ്പോൾ ആദർശിനെയാണ് ചെന്നൈയിൽ വച്ച് പിടിയിലായിരിക്കുന്നത്. സിപിഎമ്മിന്റെ പാളയത്തുള്ള നേതാവാണ് സന്തോഷ്. സന്തോഷിനെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Share This Article