കുണ്ടറ കസ്റ്റഡി മർദന ആരോപണത്തിൽ സിപിഒ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
അന്വേഷണ വിധേയമായാണ് കൊല്ലം റൂറൽ എസ്.പി സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
സിയാദിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ജീപ്പിൽവെച്ച് സിപിഒ ശ്രീജിത്ത് ദേഹോപദ്രവം ഏൽപ്പിച്ചെന്ന ആരോപണമാണ് ഉയർന്നിരുന്നത്. സിയാദിനെ കസ്റ്റഡിയിൽ എടുത്തപ്പോഴുള്ള നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായും സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും മെമ്മോ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കസ്റ്റഡി മർദന ആരോപണവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം തുടരുകയാണ്.
കുണ്ടറ കസ്റ്റഡി മർദ്ദനം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു
